പത്തനംതിട്ടയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം ആണ് ഗെവി. വണ്ടിപെരിയാരിന്റെ തെക്കുപടിഞ്ഞാറു മാറിയാണ് ഇ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. ഗെവിയുടെ സൌന്ദര്യം എന്നത് വനമാണ്. കാനന ഭംഗി ആസ്വതിക്കുന്ന വ്യക്തയാണ് താങ്കളെങ്കിൽ ഒരിക്കലെങ്കിലും ഗവി സന്ദർശിച്ചിരിക്കണം. തീർചയായിട്ടും ഇതൊരു കാണേണ്ട സ്ഥലം തന്നെയാണു. വന്യമൃഗങ്ങളെ അടുത്തറിയുവാൻ കഴിയും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ആന, കാട്ടുപോത്ത്, മലയണ്ണാൻ, മ്ലാവ്, പലതരം പക്ഷികൾ അങ്ങനെ പലതും.
കാടിനെ തൊട്ടറിയുന്ന ഒരു യാത്ര, അതാണ് ഗവി നൽകുന്ന ഉറപ്പ്. ബോട്ടുയാത്രയും വിനോദസഞ്ചാരികൾക്ക് വേണ്ടി ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിക പ്രശ്നങ്ങൾ കാരണം ഗെവിയിലേക്കുള്ള യാത്ര അൽപം അന്വേഷണങ്ങൾക്ക് ശേഷം നടത്തുന്നതായിരിക്കും നല്ലത്.
how to reach :
പ്രഥാനമായും രണ്ടു വഴികൾ ആണു ഗവിയിലേക്ക് ഉള്ളത്(മാപ്പ് നോക്കുക). പത്തനംതിട്ട വഴിയും കുമളി വണ്ടിപെരിയാർ വഴിയും. ദിവസവും KSRTC യുടെ ബസ് സർവീസ്സ് ഉണ്ട്.
ഗവിയിലേക്കുള്ള ബസ് യാത്ര വളരെ രസകരമാണ്. ആങ്ങമുഴി കഴിഞ്ഞ് കാട്ടിലുടെയുള്ള പാത എത്തിച്ചേരുന്നത് മൂഴിയാർ ടാമിലാണ്. അവിടെനിന്നും തുടങ്ങുന്നു യഥാർത്ഥ വനയാത്രയുടെ അനുഭവം. മേഘങ്ങൾ പുതപിട്ടു നിൽക്കുന്ന മലനിരകൾ, കണ്ണെത്താത്ത ദുരത്തോളം പച്ചപരവതാനി വിരിച്ചു നിൽകുന്ന ഭൂമി. മണിക്കുറുകൾ വനം മാത്രം. കക്കി, കൊച്ചു-പമ്പ, ഗവി എനിങ്ങനെ മൂന്ന് പ്രധാന ഡാമുകൾ ഗെവി യാത്രയെ പറഞ്ഞറിയിക്കാൻ കഴിയാത്ത ദ്രശ്യ ലോകത്തിലേക്ക് എത്തിക്കും (ആസ്വാദകർക്ക്).
(Regarding KSRTC Bus Servise Please visit - http://www.ksrtcblog.com/specials/image-gallery/ksrtc-bus-from-pathanamthitta-gavi-kumaly )
Food :
കൊണ്ടുപോകുന്നതായിരിക്കും ഉചിതം, ഇനി അല്ലെങ്കിൽ തന്നെ, ഒരു സാധാരണ ഹോട്ടൽ ഗവിയിൽ ഉണ്ട്. അവിടെ എത്തുമ്പോൾ തന്നെ ഓർഡർ കൊടുക്കുന്നത് നല്ലതായിരിക്കും. തിരിച്ചുള്ള ബസ്സ് മിസ്സാകാതെയും നോക്കണം.
Tourist Package (Govt.):
കാടിനെ തൊട്ടറിഞ്ഞ്, ബോട്ടുയാത്രയും, കാട്ടിൽ ഭക്ഷണവും ചിലവ് വെറും 1300 രൂപ ഒരാൾക്ക്. DTPC ടൂർ പാകേജ് ഇപ്പോൾ ലഭ്യമാണ്. പത്തനംതിട്ടയിൽ നിന്നും രാവിലെ ആറുമണിക്ക് തിരിച്ചാൽ എട്ടുമണിയാകുമ്പോൾ തിരിച്ചെത്താം. കോന്നി ആനക്കൂടും ഉൾപ്പെടുത്തിയുള്ള പായ്ക്കേജും ഉണ്ട്. 5 പേർക്ക് സഫാരി ജീപ്പ്, 12 പേർക്ക് ട്രാവല്ലർ. a/c വേണമെങ്കിൽ ചാർജ് 1600 രൂപയാകും.
Rout :
തണ്ണിത്തോട് അടവി ടുറിസം പദ്ധതി വഴിയാണ് ഇത്. ആങ്ങമുഴി - കൊച്ചാണ്ടി - മൂഴിയാർ - കക്കി - കൊച്ചുപമ്പ - ഗെവി. തിരിച്ച് വള്ളക്കടവ് - വണ്ടിപെരിയാർ - കുട്ടിക്കാനം - മുണ്ടക്കയം - എരുമേലി - റാന്നി - പത്തനംതിട്ട.
Contact:
പത്തനംതിട്ട കളക്ട്ട്രെറ്റ് ടുറിസം
District Tourism Promotion Council (DTPC)
Collectorate, Pathanamthitta
Ph: ++91-468 2229952
Email : info@dtpcpathanamthitta.com ,
കോഴഞ്ചേരി DTPC ഫെസിലിറ്റെഷൻ സെന്റർ
Phone: 0468 2326409 / 2311343.
website : http://www.dtpcpathanamthitta.com
യാത്രാ നിയന്ത്രണം ഉള്ളതിനാൽ ചില ദിവസങ്ങളിൽ ആദ്യ 30 വാഹനങ്ങൾ മാത്രമേ ഗവിയില്ലേക്ക് അനുവദിക്കുകയുള്ളു. ആങ്ങമുഴി Forest Office ൽ നിന്നും പാസ് (സ്വകാര്യ വാഹങ്ങൾക്ക്) എടുക്കേണം.
(പ്രകൃതി ഭംഗി ആസ്വതിക്കുന്നതോടോപ്പം അവ അതുപോലെ സൂക്ഷിക്കുക എന്നതും നമ്മുടെ ആസ്വാദനത്തിന്റെ ഭാഗമാണ്. മുൻപ് യാത്ര ചെയ്തവർ ഇ കാര്യങ്ങൾ ശ്രധിക്കാതിരുന്നതിനാൽആണ് ഇപ്പോൾ യാത്രാ നിയന്ത്രണം നടപ്പിലായത്. ആയതിനാൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ വനത്തിൽ നിക്ഷേപിക്കരുത്. വനം നമ്മുടെ ചവറ്റുകുട്ട അല്ല, അത് മറ്റൊരു ജീവികളുടെ ലോകം ആണ്.)
Thank you for sharing the post
ReplyDeleteKerala spice online